അപകടം വിട്ടൊഴിയാതെ കൊപ്പം സിഗ്നൽ ജങ്ഷൻ : കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പാലക്കാട്: കൊപ്പം സിഗ്നൽ ജങ്ഷനിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്.
കല്ലേപ്പുള്ളി എൻ.ജി.ഒ. ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുലു ഉമ്മനും (49), ഒപ്പമുള്ള മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇരുവരുടെയും കാലിനാണ് പരിക്ക്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 11-നാണ് സംഭവം. പലാൽ ജങ്ഷൻ ഭാഗത്തുനിന്ന് കൽമണ്ഡപം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും ടൗൺ ഭാഗത്തുനിന്ന് കൊപ്പം വഴി പൂത്തുർ ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. സ്കൂട്ടറിന്റെ പിൻസീറ്റിലുണ്ടായിരുന്നയാൾക്ക് കാലിന്റെ എല്ലൊടിഞ്ഞ് എഴുന്നേൽക്കാൻ കഴിയാതായി. പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇതിനിടെ, ടൗൺ നോർത്ത് പോലീസും സ്ഥലത്തെത്തി. പിന്നീട് ആംബുലൻസെത്തിച്ചാണ് ആശുപത്രിയിലെത്തിച്ചത്. ആലത്തൂർഭാഗത്തെ കുടുംബം സംഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊപ്പം സിഗ്നൽ ജങ്ഷനിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. ഇവിടെ പിക്കപ്പ് വാനിടിച്ച് പോലീസുദ്യോഗസ്ഥൻ മരിച്ച സംഭവവമുണ്ടായിട്ട് മാസങ്ങളാകുന്നതേയുള്ളൂ. ഇതിനുശേഷവും ഒട്ടേറെ അപകടങ്ങളുണ്ടായി.ഈ മേഖലയിൽ തെരുവുവിളക്കില്ലാത്തതും അപകടത്തിന് പ്രധാനകാരണമാണ്.
Previous Post Next Post

نموذج الاتصال