കാഞ്ഞിരപ്പുഴ നേര്‍ച്ച ഫെബ്രുവരി 17, 18 തീയ്യതികളിൽ

മണ്ണാര്‍ക്കാട്: മതമൈത്രിയുടേയും സാന്ത്വന സേവന പ്രവര്‍ത്തനങ്ങളുടെ നാലു പതിറ്റാണ്ട് പാരമ്പര്യമുള്ള കാഞ്ഞിരപ്പുഴ നേര്‍ച്ച ഈ മാസം 17,18 തിയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉസ്താദ് ഡോ.ഉസ്മാന്‍ സൈനി അല്‍ഖാദിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന നേര്‍ച്ചയുടെ ഉദ്ഘാടനം 17ന് രാവിലെ 10 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് വാഹിദ് ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമൂഹ്യസേവന വേദിയില്‍ 350 വിധവകള്‍ക്ക് റിലീഫ് വിതരണം, കാഞ്ഞിരപ്പുഴ പഞ്ചായത്തിലുള്ള 150 ഓളം 60 വയസുകഴിഞ്ഞവര്‍ക്ക് വസ്ത്രങ്ങളും, 300 രോഗികള്‍ക്ക് സൗജന്യ പരിശോധനയും, ആയുര്‍വേദ മരുന്നും വിതരണം ചെയ്യും. കെ.ശാന്തകുമാരി എം.എല്‍.എ, മറ്റ് രാഷ്ടീയ സാമൂഹ്യ നേതാക്കള്‍ പങ്കെടുക്കും. 18ന് രാവിലെ 10മണിക്ക് പതാക പ്രയാണവും സി ഹംസ ഉസ്താദ് ഖബര്‍ സിയാറത്തും നേര്‍ച്ചക്കൊടിയേറ്റവും നടക്കും. സയ്യിദ് ബാവ ഫക്രുദ്ദീന്‍ അറബി തങ്ങള്‍ മറ്റു സാധാത്തീങ്ങളും പണ്ഡിതന്‍മാരും നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍  സംഘാടകരായ ഡോ.ഉസ്മാന്‍ സൈനി അല്‍ ഖാദിരി, മണികണ്ഠന്‍, അലി, മൊയ്തീന്‍കുട്ടി മുസ്തഫ, സുഹൈബ് മിസ്ബാഹി, സല്‍മാനുല്‍ ഫാരിസ് അസ്ഹരി, ഹാഫിള് അബുതാഹിര്‍ സുഹ്രി എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال