കല്ലടിക്കോട്: നിർത്തിയിട്ടിരുന്ന മിനി ബസ് പുറകോട്ട് എടുക്കുന്നതിനിടെ പിൻചക്രങ്ങൾ കയറി കല്ലടിക്കോട് സ്വദേശി മരിച്ചു. കല്ലടിക്കോട് തുപ്പനാട് ചെറുളി സ്വദേശി അബ്ദുൾറഹ്‌മാൻ (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. നിർത്തിയിട്ടിരുന്ന വാഹനത്തിന് പിറകിൽ ഇയാൾ കിടന്നിരുന്നതാണ് അപകടകാരണമെന്ന് കല്ലടിക്കോട് പോലീസ് പറഞ്ഞു
കല്ലടിക്കോട് സത്രംകാവ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിന് സമീപത്തെ പുളിഞ്ചോട് ജങ്‌ഷനിൽ ഉത്സവത്തിന് ചെണ്ടക്കാരെ എത്തിച്ചശേഷം നിർത്തിയിട്ടതായിരുന്നു വാഹനം. ഉത്സവംകഴിഞ്ഞ് വാഹനം പോയതിനുശേഷമാണ് റഹ്‌മാൻ മരിച്ചുകിടക്കുന്നത് നാട്ടുകാർ കാണുന്നത്. പോലീസ് വാഹനം കണ്ടെത്തി.
ഭാര്യ: ആമിന. മക്കൾ: കൗര, മുഹമ്മദ്, ഇബ്രാഹിം, നസീമ.