കാഞ്ഞിരപ്പുഴ: പെട്ടിക്കട കത്തി നശിച്ച് നാശനഷ്ടം. കാഞ്ഞിരപ്പുഴ വാർഡ് എട്ടിൽ പഴയ വർക്ക്ഷോപ്പിന് സമീപമുള്ള മുഹമ്മദ് അലിയുടെ പെട്ടിക്കട പൂർണ്ണമായും കത്തി നശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സമീപത്തെ മരങ്ങളിലേക്കും തീ പടർന്നത് പരിഭ്രാന്തി പരത്തി. മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേന എത്തി തീ അണച്ചു. ആൾ അപായം ഇല്ല. ഉദ്ദേശം 25000/- രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ T ജയരാജൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ PK രഞ്ജിത്, M ഷജിത്, KV സുജിത്, T K അൻസൽ ബാബു എന്നിവർ രക്ഷാ ദൗത്യത്തിൽ പങ്കെടുത്തു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.