സംസ്ഥാന ബജറ്റിൽ മണ്ണാർക്കാടിന് നേട്ടങ്ങളേറെ; നിർദേശിച്ചതെല്ലാം ഉൾപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ


05-02-2024 ന് കേരള നിയമസഭയിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിൽ എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ നിന്ന് നിർദ്ദേശിച്ച പ്രവർത്തികൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്  എന്ന് അഡ്വ.എൻ ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 2022- 23 ബഡ്ജറ്റിൽ  ഇതേ പ്രവർത്തിക്കു ഒരു കോടി രൂപ വകയിരുത്തിയിരുന്നു . ഇത്തവണ ബഡ്ജറ്റിൽ മൂന്നു കോടി രൂപയെങ്കിലും വകയിരുത്തണം എന്നാണ് ആവശ്യപ്പെട്ടിരുന്നത് .രണ്ട് തവണകളായി രണ്ടുകൂടി രൂപ വകയിരുത്തിയ ഒരു പ്രവർത്തി എന്ന നിലയിൽ ഇത്തവണ ഭരണാനുമതിയും, സാങ്കേതികാനുമതിയും അതുവഴി നിർമ്മാണ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടരും.

ഇത്തവണത്തെ ബഡ്ജറ്റിൽ ഉൾപ്പെട്ട പ്രവർത്തികൾ താഴെ പറയുന്നു.

ആലുങ്കൽ -കൊമ്പങ്കല്ല്  റോഡിൻറെ പുനരുദ്ധാരണ പ്രവർത്തികൾ, അഗളി -ജെല്ലിപ്പാറ റോഡ്, മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ കീഴിൽ വൈദ്യുതി വേലി നിർമ്മാണം ,ഷോളയൂർ പഞ്ചായത്തിലെ മേലെ സാമ്പാർക്കോട് പാലം നിർമ്മാണം, നായാടിക്കുന്ന് മിനി സ്റ്റേഡിയം, സി എച്ച് മെമ്മോറിയൽ സ്റ്റേഡിയം ചങ്ങലീരി, അട്ടപ്പാടിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ,അട്ടപ്പാടിയിൽ ഫയർഫോഴ്സ് സ്റ്റേഷൻ നിർമ്മാണം ,മണ്ണാർക്കാട് കോടതി സമുച്ചയം നിർമ്മാണം ,കണ്ടമംഗലം- കുന്തിപ്പാടം- ഇരട്ട വാരി റോഡ് നിർമ്മാണം, അലനല്ലൂർ ജിഎച്ച്എസ്എസ് ന് പുതിയ കെട്ടിടം നിർമ്മാണം, മണ്ണാർക്കാട് മുൻസിപ്പാലിറ്റിക്ക് കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്സും നിർമ്മാണം.

ബഡ്ജറ്റിൽ ഉൾപ്പെട്ട പ്രവർത്തികൾക്ക് അതാത് വകുപ്പിൽ നിന്ന് പണം ലഭ്യമാക്കി നടപ്പിലാക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അഡ്വ.എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.
Previous Post Next Post

نموذج الاتصال