മണ്ണാർക്കാട് സ്വദേശി തെലുങ്കാനയിൽ വാഹനാപകടത്തിൽ മരിച്ചു. മണ്ണാർക്കാട് മൈലാംപാടം പറവട്ടിപ്പടി മഹല്ലിൽ ജുമുഅത്ത് പള്ളിയുടെ സമീപം താമസിച്ചിരുന്ന തോട്ടാശ്ശേരി ഷമീർ (36) ആണ് ശനിയാഴ്ച മരിച്ചത്.
ഹരിയാനയിൽ പഴങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി സഞ്ചരിക്കുന്നതിനിടയിലായിരുന്നു അപകടം. സൗദി - യാംബുവിൽ ഏഴു വർഷം പ്രവാസിയായിരുന്ന ഷമീർ കോവിഡ് കാലത്തെ പ്രതിസന്ധിയിൽ ഗൾഫിലേക്ക് മടങ്ങാൻ കഴിയാതെ നാട്ടിൽ തന്നെ തുടരുകയായിരുന്നു. ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്നു ഷമീർ. പിതാവ്: തോട്ടാശ്ശേരി മൊയ്തീൻ. മാതാവ്: ഉമൈമ. ഭാര്യ: ഫസ്‌ന. മക്കൾ: ഷാനിഫ്, ശിഫ, റിഫ.