മണ്ണാർക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിയെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കര ആമ്പാടം കോളനിയിലെ സജിത്തിനെ (23) ആണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമണകേസ് പ്രകാരം അറസ്റ്റ് ചെയ്തത്. പ്രതി അതിജീവിതയെ പീഡിപ്പിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു . അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആർ, എ.എസ് .ഐ ശാന്തകുമാരി K ,ശ്യാംകുമാർ ടി .കെസിനിയർ സിവിൽ പോലീസ് ഓഫീസർ ഷിജി .ഇ സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു