ഉത്സവപറമ്പിൽ നിന്നും കാൻസറിന് കാരണമാകുന്ന രാസവസ്തു കലർന്ന മിഠായികൾ പിടികൂടി

                     പ്രതീകാത്മക ചിത്രം

പാലക്കാട്: മണപ്പുള്ളിക്കാവില്‍ ഉത്സവ പറമ്പില്‍ നിന്നും റോഡമിൻ ബി കലർന്ന മിഠായികള്‍ പിടികൂടി. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി.ഷണ്മുഖൻ്റെ നേതൃത്വലായിരുന്നു പരിശോധന. ഭക്ഷ്യവസ്തുക്കൾക്ക് നിറം ലഭിക്കാൻ വേണ്ടിയാണ് മാരക രാസവസ്തുവായ റോഡോമിൻ ചേർക്കുന്നത്. ഉത്സവപ്പറമ്പിലെ ചോക്ക് മിഠായിയിലാണ് ഇത് നിറത്തിനായി ഉപയോഗിച്ചിരിക്കുന്നത്. റോഡമിൻ ബി ശരീരത്തില്‍ ചെന്നാല്‍ കാൻസറും കരള്‍ രോഗങ്ങളും ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.
Previous Post Next Post

نموذج الاتصال