എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം

മണ്ണാര്‍ക്കാട്: നഗരത്തില്‍ ആശുപത്രിപ്പടി ജംങ്ഷനിലെ എ.ടി.എം. കൗണ്ടറില്‍ മോഷണശ്രമം. കാത്തലിക് സിറിയന്‍ ബാങ്ക് ശാഖയുടെ കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എം. കൗണ്ടറിലാണ് മോഷണശ്രമം അരങ്ങേറിയത്. ഇന്ന് പുലര്‍ച്ചെ 3.45ഓടെയായിരുന്നു സംഭവം. പണമോ മറ്റോ നഷ്ടപ്പെട്ടിട്ടില്ല. മെഷിനോട് ചേര്‍ന്ന കേബിളുകള്‍ വലിച്ചുമാറ്റിയ നിലയിലായിരുന്നു. ഇതോടെ മെഷീന്‍ തനിയെ ഓഫായതിനാല്‍ മോഷ്ടാവിന്റെ മറ്റുശ്രമങ്ങള്‍ വിഫലമായതാകാമെന്ന് കരുതുന്നു. രാവിലെ 9.30ന് ഓഫിസ് തുറക്കാനെത്തിയ ജീവനക്കാരന്‍ കൗണ്ടര്‍ പരിശോധിച്ചപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് ശാഖ മാനേജര്‍ അനൂപ് മേനോന്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. പൊലിസെത്തി പരിശോധന നടത്തി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഷര്‍ട്ടും മുണ്ടും ധരിച്ച മധ്യവയസ്‌കനാണ് ദൃശ്യത്തിലുള്ളത്. കുറച്ചുനേരം ഇയാള്‍ കൗണ്ടറിനുള്ളില്‍ തങ്ങിയ ശേഷം ഇറങ്ങിപോകുന്നതും ദൃശ്യത്തിലുണ്ട്. സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലിസ് അറിയിച്ചു.
Previous Post Next Post

نموذج الاتصال