മണ്ണാര്‍ക്കാട്: ഡോക്ടറെ ആക്രമിച്ച കേസിൽ നാല് പേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പെരിമ്പടാരി പണക്കപ്പറമ്പില്‍ സുധീഷ് (23), ചങ്ങലീരി മോതിക്കല്‍ പനക്കത്തോടന്‍ സവാദ് (30), പള്ളിക്കുന്ന് പാറക്കല്ല് മുബഷീര്‍ (27), കൂമ്പാറ ആലോലകത്ത് അഫ്‌സല്‍ (22) എന്നിവരെയാണ് മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആർ അറസ്റ്റ് ചെയ്തത്.
മുക്കണ്ണം വെല്‍നസ് സെന്ററിലെ ഡോ. ആഷിഖിനെയാണ് നാലുപേര്‍ മര്‍ദിച്ചതായി പരാതിയുള്ളത്. തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. പെരിമ്പടാരി മറീന ഫുട്‌ബോള്‍ ടര്‍ഫിലേക്കുള്ള വഴി ചോദിക്കാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ പ്രതികള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുക്കുകയും അസഭ്യം പറയുകയും മര്‍ദിക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.