അലനല്ലൂർ: പോക്സോ കേസിൽ ഒളിവിലായിരുന്ന യുവാവിനെ നാട്ടുകൽ പോലീസ് അറസ്റ്റുചെയ്തു. താഴേക്കോട് സ്വദേശി സുസ്‌മിത് (27) ആണ് പിടിയിലായത്. ദീർഘനാളായി ഒളിവിൽക്കഴിഞ്ഞിരുന്ന ഇയാളെ കോഴിക്കോട് മാവൂർറോഡിലുള്ള ഒരു ഹോട്ടലിൽനിന്നാണ് പിടികൂടിയത്. മണ്ണാർക്കാട് ഡിവൈ.എസ്.പി. ടി.എസ്. ഷിനോജ് രൂപവത്‌കരിച്ച പ്രത്യേക അന്വേഷണ സ്‌ക്വാഡിലെ നാട്ടുകൽ ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ, എസ്.ഐ. സദാശിവൻ, എ.എസ്.ഐ. ഓമന, സീനിയർ സിവിൽപോലീസ് ഓഫീസർ രാജീവ്, സാജിദ്, റംഷാദ് എന്നിവർചേർന്നാണ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.