അറേബ്യന്‍ മരുഭൂമിയില്‍ നജീബ് ജീവിച്ചു തീർത്ത നരകയാതന വെള്ളിത്തിരയിൽ കണ്ടപ്പോൾ കണ്ണീരടക്കനാവാതെ സിനിമ പ്രേമികൾ. നജീബിന്റെ ജീവിത കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമയാണ് ആട്ജീവിതം. ഇന്ന് രാവിലെയായിരുന്നു ആടുജീവിതത്തിന്റെ ആദ്യ പ്രദര്‍ശനം. ചിത്രത്തിന്റെ ഫസ്റ്റ്ഹാഫ് കഴിഞ്ഞതോടെ നിരവധി പോസിറ്റീവ് റിവ്യൂ ആണ് സിനിമാ ആരാധകര്‍ പുറത്തുവിടുന്നത്.
പലരും കരഞ്ഞുകൊണ്ടാണ് ഫസ്റ്റ് ഹാഫിന് ശേഷം തിയേറ്ററില്‍ നിന്നും പുറത്തു വന്നത്. ചിത്രത്തിന്റെ ആദ്യം ടൈറ്റില്‍ എഴുതിക്കാണിക്കുമ്പോള്‍ത്തന്നെ അറിയാതെ കണ്ണു നിറഞ്ഞുപോകുമെന്ന് ആരാധകര്‍ പറയുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ പല സീനുകളും മനസില്‍ നിന്നും മായുന്നില്ലെന്നും അത് മനസ്സിനെ വേദനയോടെ പിടിച്ചുകെട്ടുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.
നജീബ് യഥാര്‍ത്ഥ ജീവിത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളെല്ലാം ആടുജീവിതം കാണുമ്പോള്‍ നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുന്നുവെന്നും അദ്ദേഹം എങ്ങനെയാണ് ഇത്രയും സഹിച്ച് അതിജീവിച്ചതെന്ന് കണ്ണീരോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയില്ലെന്നും ആദ്യ പകുതി കണ്ടിറങ്ങിയ ആരാധകര്‍ പറയുന്നു.
16 വർഷമാണ് ബ്ലെസി ഈ ചിത്രത്തിന് വേണ്ടി മാത്രം ചിലവഴിച്ചത്. ഈ സിനിമക്ക് വേണ്ടി പൃഥ്വിരാജ് അനുഭവിച്ച ത്യാഗങ്ങൾ വലിയ ചർച്ചയായിരുന്നു. ഏ ആർ റഹ്മാൻ ആണ് മ്യുസിക്. ഈ സിനിമയുടെ പ്രമോഷന് എല്ലായിടത്തും റഹ്മാന്റെ സാന്നിധ്യം ഉണ്ടായതും ശ്രദ്ധേയമായി
ഇന്റർനാഷണൽ ലെവൽ സിനിമയാണ് ആടുജീവിതമെന്ന് ഒരു പ്രേക്ഷകന്‍ ട്വിറ്ററിൽ കുറിച്ചു. പൃഥ്വിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ടെന്നുംനാഷണൽ അവാർഡ് ഉറപ്പാണെന്നുമുള്ള അഭിപ്രായങ്ങളും വരുന്നുണ്ട്.
ദൃശ്യങ്ങളും ബിജിഎമ്മും അതിമനോഹരമെന്നും ചിലർ പറയുന്നു. 300 ൽ അധികം തിയേറ്ററുകളിലാണ് ചിത്രം ഇന്ന് റിലീസിനെത്തിയത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. ഇതിനകം കേരളത്തിൽ നിന്ന് മാത്രമായി അഡ്വാൻസ് ബുക്കിങ്ങിലൂടെ മൂന്ന് കോടിയിലധികം രൂപയാണ് സിനിമ നേടിയത് എന്നാണ് അനലിസ്റ്റുകൾ നൽകുന്ന സൂചന.