വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കരിമ്പുഴ :   ആര്യമ്പാവ് ചെർപ്പുളശ്ശേരി റോഡിൽ തോട്ടര  കോട്ടപ്പുറം കുന്നക്കാട് നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ കരിപ്പമണ്ണ ഇറക്കിങ്ങൽ പനക്കാത്തോട്ടത്തിൽ അബുവിന്റെ മകൻ അഫ്സലിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം.  ആറ്റാശ്ശേരിയിൽനിന്നും മണ്ണാർക്കാട്ടയ്ക്ക് വരികയായിരുന്ന ബസ്സും കോട്ടപ്പുറത്തുനിന്ന് കരിപ്പമണ്ണ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടിയും തമ്മിലായിരുന്നു അപകടം . സ്കൂട്ടർ യാത്രികർക്ക് ആണ് പരിക്കേറ്റത്. ഇവരെ മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഏരിയയിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു.  റോഡിന്റേ വീതി വളരെ കുറവാണെന്നതാണ് അപകടകാരണമായി പൊതുവായി ചൂണ്ടികാണിക്കുന്നത്. കൂടാതെ ഗ്രാമപഞ്ചായത്ത് ജലവിതരണ പദ്ധതിയുടെ വാട്ടർടാങ്കും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണ് ഉള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. 

Post a Comment

Previous Post Next Post