അട്ടപ്പാടി: പൾസ് പോളിയോ 2024 ആരോഗ്യസൂചികകളിൽ സംസ്ഥാനത്ത് തന്നെ മികച്ച നേട്ടം കൈവരിച്ച് അട്ടപ്പാടി ബ്ലോക്ക്. രാജ്യത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പൾസ് പോളിയോ പരുപാടിയിൽ ആദ്യദിനം തന്നെ മികച്ച നേട്ടം കൈവരിച്ച് അട്ടപ്പാടി ബ്ലോക്ക് 3996
5 വയസ്സിൽ താഴെയുള്ള കുട്ടികളിൽ3963 കുട്ടികൾക്ക് ആദ്യദിനം തന്നെ പോളിയോ തുള്ളി മരുന്ന് നൽകാനായത് മികച്ച നേട്ടമായി വിലയിരുത്തപ്പെടുന്നു
അട്ടപ്പാടി ബ്ലോക്ക് തല ഉദ്ഘാടനം അഗളി സി എച്ച് സി യിൽ വെച്ച് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. കെ മാത്യു നിർവ്വഹിച്ചു മുഴുവൻ 5 വയസിൽ താഴെയുള്ള കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകാനുള്ള പോളിയോ നിർമാർജന യഞ്ജം വമ്പിച്ച വിജയം ആക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് സൂപ്രണ്ട് ഡോ. ജോജോ ജോൺ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ശ്രീ അബ്ദുൾ ലത്തിഫ് , പബ്ലിക്ക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ ശൈലജ ബീവി, എന്നിവർ പങ്കെടുത്തു