അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോയമ്ബത്തൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ഏപ്രില്‍ 14നാണ് പൂർണിമയുടെ പ്രസവ തീയതി കണക്കാക്കിയിരുന്നത്. അഗളിയിലെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തിയിരുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ എത്തിയത്. കുഞ്ഞിന് 1.6 കിലോ ആയിരുന്നു തൂക്കം.