മണ്ണാർക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് പരിക്കേറ്റു. അട്ടപ്പാടിയിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയ വീര (48) എന്ന ആദിവാസി യുവതിക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ വീരയെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് യുവതിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭൂതയാർ ഊരിൽ നിന്ന് ചൂൽ നിർമിക്കാൻ ആവശ്യമായ പുല്ല് വെട്ടുന്നതിനായി പോയ സംഘത്തിനു നേരെ ആണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മേലെ ഭൂതയാറിലേക്ക് ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കാൻ വൈകിയെന്ന് നാട്ടുകാർ ആരോപിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കക്ക് ഗുരുതര പരിക്ക്
byഅഡ്മിൻ
-
0