പ്രതീകാത്മക ചിത്രം
അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ തുടർച്ചയായിരുന്നു കണ്ണന് നേരെയുണ്ടായ ആക്രമണം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. സനീഷ് വഴക്കുണ്ടാക്കിയപ്പോൾ അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപത്തെ കണ്ണന്റെ വീട്ടിലേക്കെത്തി. പിന്തുടർന്നെത്തിയ സനീഷ് കണ്ണനുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന മടവാൾ കൊണ്ട് വെട്ടുകയുമായിരുന്നു.
വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരുന്നവർ ചേർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ച് വരികയാണ്.