കരുവാരകുണ്ട് ഈർച്ച മില്ലിന് തീപിടിച്ചു വൻ നാശനഷ്ടം

മലപ്പുറം:  കരുവാരകുണ്ട് കുട്ടത്തി യിലെ മില്ലിന്  തീപിടിച്ച് വൻ നഷ്ടം. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് തി പടരുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.  ഉടനെ വിവരമറിയിച്ചതിനെ തുടർന്ന്
പെരിന്തൽമണ്ണയിൽ നിന്ന് രണ്ട് യൂണിറ്റ് നിലമ്പൂരിൽ നിന്ന് ഒരു യൂണിറ്റും തിരുവാലിയിൽ നിന്ന് രണ്ട് യൂണിറ്റുമാണ് ഫയർഫോഴ്സ് സ്ഥലത്തെത്തിയത്.. ആറുമണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്.

ഉച്ചാരക്കടവ് ഉള്ള ചാത്തോലി മുഹമ്മദലിയുടെ അധീനതയിലുള്ള മില്ലിലാണ് നീ പിടിച്ചത്. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.
 5 കൊല്ലത്തിന് മുകളിലായി ഓട്ടുപാറ മുബാറക്ക് ആണ് മില്ല് നടത്തുന്നത്..
ഫയർഫോഴ്സ് 5 യൂണിറ്റിലെ വെള്ളം തീർന്ന്നതിനെ തുടർന്ന്  വീണ്ടും തൊട്ടടുത്തുള്ള കുളങ്ങളിൽ നിന്ന് 12 തവണയായി വെള്ളം കൊണ്ടുവന്നാണ് തീ അണച്ചത്.. സഹായത്തിന് കരുവാരകുണ്ട് ട്രോമാകെയർ പ്രവർത്തകരും സിവിൽ ഡിഫൻസ് പ്രവർത്തകരും നാട്ടുകാരും ഉണ്ടായിരുന്നു.. തൊട്ടടുത്ത വീടിലെ വാഴയ്ക്ക് തീ പടർന്നതോടെ പരിഭ്രാന്തി സൃഷ്ടിച്ചു.  ഹാരിസ് എന്ന വ്യക്തിയുടെ സമയോചിതമായ ഇടപെടലിലൂടെ വാഴ മറിച്ചിട്ട് തീ അണച്ചു.  അപകടങ്ങളോ ഒന്നും സംഭവിച്ചിട്ടില്ല. തീ പടർന്നത് പകൽ സമയങ്ങളിൽ അല്ലാത്തത് വൻ ദുരന്തം ഒഴിവാകാൻ സഹായകരമായി

Post a Comment

Previous Post Next Post