മണ്ണാർക്കാട്: പിക്കപ്പ് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. കല്ലടിക്കോട് പാങ്ങ് സ്വദേശി രാജൻ എന്ന കണ്ണൻ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജനെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഇന്നലെ രാത്രി എട്ടു മണിക്ക് ദേശീയപാത കല്ലടിക്കോട് വെച്ചായിരുന്നു അപകടം
റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു
byഅഡ്മിൻ
-
0