കുറുക്കന്റെ കടിയേറ്റു

                       പ്രതീകാത്മക ചിത്രം

മണ്ണാർക്കാട്: കരിമ്പുഴ പഞ്ചായത്തിലെ ഒന്നാംവാർഡ് കുലിക്കിലിയാട് കുന്നത്തുപീടികയിൽ രണ്ടുപേർക്ക് കുറുക്കന്റെ കടിയേറ്റു. അതിഥിത്തൊഴിലാളിയായ മാജിദ ഖാട്ടുൻ (48),  തേലക്കാട് ബാലകൃഷ്ണനെയും (50) എന്നിവർക്കാണ് കടിയേറ്റത്.  കഴിഞ്ഞദിവസം രാവിലെ എട്ടുമണിയോടെയാണ് മാങ്കടക്കുഴി കോഴിഫാമിൽ ജോലിചെയ്തിരുന്ന അതിഥിതൊഴിലാളിക്ക് കടിയേറ്റത്. ഇദ്ധേഹത്തിന്റെ രണ്ടു കൈയിലും കടിയേറ്റു. വൈകീട്ട് മൂന്നുമണിയോടെയാണ് ബാലകൃഷ്ണന് നേരെ ആക്രമണമുണ്ടായത്. പാടത്തു പണിയെടുക്കുമ്പോഴാണ് സംഭവം വലതു കൈയിലാണ് കടിയേറ്റത്. രാത്രി എട്ടുമണിയോടെ സുധാകരനുനേരെയും കുറുക്കൻ പാഞ്ഞടുത്തു.അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പരിക്കേറ്റവർ മണ്ണാർക്കാട് ഗവ. ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് ജില്ലാ ആശുപത്രിയിലെത്തി പ്രതിരോധകുത്തിവെപ്പെടുത്തു.  പ്രശ്നത്തിൽ അടിയന്തരമായ പരിഹാരമാർഗങ്ങൾ ഉണ്ടാകണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം എം. മോഹനൻ വനംവകുപ്പ് അധികാരികൾക്ക് പരാതിനൽകി.
Previous Post Next Post

نموذج الاتصال