കോട്ടോപ്പാടത്ത് തീ പിടിത്തം

മണ്ണാര്‍ക്കാട്:  കോട്ടോപ്പാടത്ത് വീടിന് പിന്നിലായി ഷെഡ്ഡില്‍ കൂട്ടിയിട്ടിരുന്ന വൈക്കോല്‍ കെട്ടുകള്‍ കത്തിനശിച്ചു. കോട്ടോപ്പാടം  മുഹമ്മദ് നാലകത്ത് എന്നയാളുടെ വീട്ടുവളപ്പിലാണ് വൈക്കോലിന് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 10,000 ത്തോളം വൈക്കോല്‍ ചുരുട്ടുകളാണ് ഉണ്ടായിരുന്നത്. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്. തുടര്‍ന്ന് വൈകീട്ട് 4.30ന് താഴേക്കോട്  പൂവ്വത്താണി ഭാഗത്ത് ദേശീയപാതയോരത്തായുള്ള സ്വകാര്യ വ്യക്തിയുടെ തേക്കിന്‍ തോട്ടത്തില്‍  തീപിടിച്ചതും സേനാംഗങ്ങളെത്തി കെടുത്തി. ഒരേക്കറോളം ഭാഗത്തെ അടിക്കാടുകളാണ് കത്തിനശിച്ചത്.  രക്ഷാപ്രവര്‍ത്തനങ്ങളില്‍  സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. അനി, ടി. ജയരാജന്‍, ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഒ. വിജിത്ത്,  ആര്‍. രാഹുല്‍,  എം.എസ്. ഷോബിന്‍ദാസ്,  കെ. പ്രശാന്ത്, വി. സുജീഷ്,  എന്‍. അനില്‍കുമാര്‍,  വി. നിഷാദ് എന്നിവര്‍ പങ്കെടുത്തു.
Previous Post Next Post

نموذج الاتصال