പണം തിരിമറി; മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്വകാര്യ മൊബൈല്‍ റീട്ടെയ്ല്‍ സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി വെള്ളാപ്പുള്ളി വീട്ടില്‍ ഷരീഫി(25)നെയാണ് കോഴിക്കോട് നടക്കാവ് പൊലിസ് അറസ്റ്റ് ചെയ്തത്. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിക്കും ഉല്‍പ്പന്നങ്ങള്‍ മറിച്ചുവില്‍പ്പന നടത്തിയതിനും സ്ഥാപന ഉടമയുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. 2020 മുതല്‍ സ്ഥാപനത്തിലെ ഡെലിവറി ബോയ് ആയിരുന്നു ഇയാള്‍. പ്രവര്‍ത്തനമികവ് കൊണ്ട് മാനേജരായി നിയമിക്കുകയായിരുന്നുവെന്ന് പൊലിസില്‍ നല്‍കിയ പരാതിയില്‍പറയുന്നു. സ്ഥാപനത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ വ്യത്യാസം കണ്ട് പരിശോധിച്ചപ്പോഴാണ് വെട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്നാണ് ഉടമ പൊലിസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Previous Post Next Post

نموذج الاتصال