മണ്ണാർക്കാട്: ഓൺലൈനിലൂടെ പണം തട്ടിയ കേസിലെ പ്രതി മലപ്പുറം പള്ളിക്കൽ മേലെത്തറ സൽമാനുൽ ഫായിസ് (24) നെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു . പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ ആനന്ദിന്റെ നിർദേശപ്രകാരം മണ്ണാർക്കാട് ഡി.വൈ.എസ്.പി.. ടി.എസ് സിനോജിൻ്റെ മേൽനോട്ടത്തിൽ മണ്ണാർക്കാട് പോലീസ് ഇൻസ്പെക്ടർ ബൈജു ഇ ആറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓൺ ലൈനിലൂടെ ആസ്പയർ എന്ന കമ്പനിയുടെ വ്യാജ ഐ ഡി നിർമ്മിച്ച് കുറഞ്ഞ പലിശയിൽ വ്യക്തിഗത വായ്പ നല്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും 67410 രൂപ സ്വന്തം അക്കൗണ്ടിലൂടെ മാറ്റി മുഖ്യപ്രതിക്ക് കൈമാറി കമ്മിഷൻ കൈപ്പറ്റിയ കേസിലെ പ്രതിയാണ് അസ്റ്റിലായത്, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജി, ഉണ്ണികൃഷ്ണൻ, മുബാറക്ക് അലി, സിവിൽ പോലീസ് ഓഫീസർ റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു