മണ്ണാർക്കാട്: മണ്ണാർക്കാട് പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ആത്മഹത്യക്ക് ശ്രമിച്ചയാളുടെ ജീവൻ പൊലിയാതെ കാക്കാനായി. ഇന്നലെയാണ് സംഭവം ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വന്നയാളുടെ റൂമിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് ലോഡ്ജ് നടത്തിപ്പുകാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി വിളിച്ചു നോക്കിയപ്പോൾ അനക്കം ഒന്നും ഇല്ലാത്തതിനെ തുടർന്ന് വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറിയപ്പോൾ ജനലിൽ സ്വയം കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിൽ ആളെ കണ്ടത്. ഉടനെ കെട്ടഴിച്ചു മാറ്റി രക്ഷപ്പെടുത്തി മദർ കെയർ ആശുപത്രിയിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഋഷി പ്രസാദ് , സബ് ഇൻസ്‌പെക്ടർ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്..
ഇയാൾ കഴിഞ്ഞ നാല് മാസമായി വീട്ടിൽ നിന്നും വീട്ടിൽ കാണാതായിരുന്നു സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാടുവിട്ടു ആയതിന് മണ്ണാർക്കാട് പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരവേ കഴിഞ്ഞ തിങ്കളാഴ്ച്ച ഇയാൾ സ്റ്റേഷനിൽ ഹാജരായിരുന്നതായി പോലീസ് പറഞ്ഞു