രാജവെമ്പാലയെ പിടികൂടി

തച്ചമ്പാറ : പാലക്കയം മൂന്നാംതോടില്‍ ജനവാസമേഖലയിലെത്തിയ കൂറ്റന്‍ രാജവെമ്പാലയെ വനംവകുപ്പ് ദ്രുതപ്രതികരണ സേന പിടികൂടി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. വട്ടക്കനാലില്‍ മത്തായിയുടെ വീടിന് സമീപത്തുള്ള കുളത്തിലാണ് നാല് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്. ഉടന്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി. ഇവര്‍ മണ്ണാര്‍ക്കാട് ദ്രുതപ്രതികരണസേനയുടെ സഹായം തേടുകയായിരുന്നു. സേന അംഗങ്ങളായ ഷിന്റോ, ലക്ഷ്മണന്‍, വേണുഗോപാലന്‍, ഷിബു എന്നിവരെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി. പിന്നീട് ശിരുവാണിയിലെ ഉള്‍വനത്തില്‍ വിട്ടതായി വനപാലകര്‍ അറിയിച്ചു. ദിവസങ്ങള്‍ക്കിടെ രണ്ടാമത്തെ രാജവെമ്പാലയെ ആണ് മണ്ണാര്‍ക്കാട് ദ്രുതപ്രതികരണ സേന പിടികൂടുന്നത്. കഴിഞ്ഞ ദിവസം കോട്ടോപ്പാടം പുറ്റാനിക്കാടില്‍ നിന്നാണ് വീടിനകത്ത് കയറിയ രാജവെമ്പാലയെ പിടികൂടിയത്.

Post a Comment

Previous Post Next Post