മണ്ണാർക്കാട്: ചിറക്കൽപടി - അമ്പാഴക്കോട് പുലിയെ കണ്ടതായി പ്രദേശവാസി. ഇന്ന് വൈകീട്ട് 7.10 ഓടെയാണ് പുലിയെ കണ്ടതായി പറയുന്നത്. അമ്പാഴക്കോട് കനാലിന് സമീപം താമസിക്കുന്ന നാസറാണ് പുലിയെ കണ്ടതായി പറയുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ വീടിന് സമീപത്തായി കിടന്ന പുലി ചീറിയതായാണ് നാസർ പറയുന്നത്. ഉടനെ വീട്ടിനുള്ളിൽ കയറി കതകടക്കുകയായിരുന്നു. പേടിച്ചരണ്ട നാസർ ജനലിലൂടെ നോക്കിയപ്പോൾ പുലി തൊട്ടടുത്ത പറമ്പിലേക്ക് ഓടി പോയതായും നാസർ പറഞ്ഞു.
ഫോറെസ്റ്റ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തി പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമീപപ്രദേശത്ത് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ രാത്രിയിൽ ഒരാൾ പുലിയെ കണ്ടതായി സംശയം പ്രകടിപ്പിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
ചിറക്കൽപടി അമ്പാഴക്കോട് ഭാഗത്തു കണ്ടത് കാട്ടുപൂച്ചയാണെന്നാണ് കാൽപ്പാടുകൾ പരിശോധിച്ച ഫോറസ്റ്റുകാർ പറയുന്നത്. പക്ഷേ താൻ കണ്ടത് പുലിയെ തന്നെയാണെന്ന് നാസർ പറയുന്നു.
പരിസരവാസികൾ ജാഗ്രത പാലിക്കണമെന്നും പുറത്തു എന്തേലും ശബ്ദം കേട്ടാൽ ഓടി പുറത്തു ഇറങ്ങാതെ പരിസര നിരീക്ഷണം നടത്തണമെന്നും, രാവിലെ എണീറ്റു പുറത്തു ഇറങ്ങുമ്പോൾ പരിസരം നിരീക്ഷിച്ചു പുറത്തു ഇറങ്ങാനും ശ്രദ്ധിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു.
വനം വകുപ്പ് ടോൾ ഫ്രീ നമ്പർ
1800 425 4733