പ്രതീകാത്മക ചിത്രം
മണ്ണാർക്കാട്: പുലിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ചീനിക്കപ്പാറ ചെട്ടിപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ സാന്റിക്കാണ് (30) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. മലയോരമേഖലയായ പാലക്കയത്ത് വീടിന്റെ മുറ്റത്തിറങ്ങിയ സാന്റിയുടെ നേർക്ക് പുലി ചാടുകയായിരുന്നുവെന്നാണ് പറയുന്നത്. ബഹളം വെച്ചതോടെ പുലി ഓടിമറഞ്ഞു. സാന്റിയുടെ കൈകളിൽ മുറിവേറ്റിട്ടുണ്ട്. വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും പരിസരത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. വിവരം വനംവകുപ്പിനെ അറിയിച്ചു.