മണ്ണാർക്കാട്: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പൊമ്പ്ര മില്ലുംകുന്ന് സ്വദേശി സന്ദീപിനാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഞെട്ടരക്കടവ് - പൊമ്പ്ര കൂട്ടിലക്കടവ് റോഡിൽ പൊമ്പ്ര കനാലിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റ സന്ദീപിനെ കാരാകുർശിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.