പാലക്കാട്: അയിലൂരില്‍ ഉറങ്ങികിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടിൽ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് ഇറക്കാനായി ലോറി പുറകോട്ട് എടുക്കുമ്പോഴായിരുന്നു അപകടം.
തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. പുലർച്ചെ ഇരുട്ടായിരുന്നതിനാൽ അവിടെ ആളുള്ളത് കാണാനുമായിരുന്നില്ല. മണ്ണ് കൊണ്ടുവരുന്നതിനെതിരെ കഴിഞ്ഞ ദിവസം പരാതി ഉയർന്നതിനെ തുടർന്ന് രാത്രിയിൽ ടിപ്പറിൽ മണ്ണ് കൊണ്ടുവന്നു. പുലര്‍ച്ചെ ഇരുട്ടായിരുന്നതിനാല്‍ അപകടത്തിനുള്ള അവസരമൊരുങ്ങുകയായിരുന്നു. അയിലൂര്‍ സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലേക്ക് മണ്ണ് കൊണ്ടുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഷൈജ, മക്കൾ: നിരജന, നീരജ്.