ശ്രീകൃഷ്ണപുരം : കാഞ്ഞിരപ്പുഴ ഇടതു കനാലിൽ തോട്ടിങ്ങൽ പാലത്തിന് സമീപം കനാലിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങിമരിച്ചു. കാട്ടുകുളം വലിയവീട്ടിൽ പ്രദീപ് (38) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇയാൾ കനാലിൽ ഇറങ്ങിയത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തി.
പോലീസ് ഇൻക്വസ്റ്റ് തുടരുന്നു.
അച്ഛൻ: പ്രഭാകരൻ. അമ്മ: ലക്ഷ്മിക്കുട്ടി.