ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

മണ്ണാർക്കാട്: കരിമ്പുഴ തോട്ടര ഹിന കല്ല്യാണമണ്ഡപത്തിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് അധ്യാപകനുൾപ്പെടെയുള്ളവർക്ക് പരിക്ക്. കരിമ്പുഴ ഹയർസെക്കൻഡറി സ്ക്കൂൾ റിട്ടയേർഡ് അധ്യാപകൻ കെ ജി മുരളീധരനും, ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കും, മറ്റൊരു ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു
Previous Post Next Post

نموذج الاتصال