അൻപതിലധികം ഷോർട്ട്ഫിലിമുകൾ തികച്ച് പർളിവുഡ്: ഒരു നമ്പൂതിരിക്കൂട്ടായ്മയുടെ കഥ

മണ്ണാർക്കാട്: ഒരു കൂട്ടായ്മയിൽ പിറന്ന വേറിട്ടതും, ചിന്തിപ്പിക്കുന്നതും, രസകരവുമായ ഒരുപാട് ഷോർട്ട് ഫിലിമുകൾ അതാണ് പർളിവുഡ്. അതിന്റെ ഇത്ഭവത്തെക്കുറിച്ച്  വിശദമായി പറഞ്ഞാൽ,  ചിന്തകൾ ചിന്തേറിട്ടും, കഴിവുകൾ കാര്യത്തിൽ എത്തിയതും, ഉറപ്പുകൾ ഊന്നി ചവുട്ടിയതും ഒരു കാലത്താണ്. അതിനെ സർവ്വരും കൊറോണക്കാലം എന്നു വിളിച്ചു. മാസങ്ങളോളം അനങ്ങാനാവാത്ത അവസ്ഥയിൽ. അത് പല ഗോപുരങ്ങളും തുറക്കപ്പെട്ടു. മോഹങ്ങൾ തിരുവുത്സവം പോലെയായി. ചുറ്റുപാടും ഉള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേർന്നു.
നമ്പൂതിരിമാരായ ഒരു സംഘം ഒത്തു കൂടി. അതിൽ അറുപതുകടന്നവരും, കടക്കാറായവരും, കറുപ്പ് തേക്കാൻ തുടങ്ങിയവരും ഒന്നു ചേർന്നു. അത് വഴി തുറന്നത് ഹ്രസ്വ ചലചിത്രങ്ങൾക്ക്. നമ്പൂതിരിമാർക്കിടയിൽ നടന്ന കഥകൾ, സംഭവങ്ങൾ, അബദ്ധങ്ങൾ എന്നു വേണ്ട പിടിവാശികൊണ്ടുണ്ടായ പിഴവുകൾ, അവർക്ക് സ്വന്തമായ ഫലിതങ്ങൾ ഇതെല്ലാം സിനിമാമുഹൂർത്തങ്ങളായി. 

പർളിവുഡ് ഷോർട്ട് ഫിലിമുകൾ നിങ്ങൾക്കും കാണാം താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്താൽ 👇🏻

ഇതുവരെ ഒരു ഷൂട്ടിംഗ് പോലും കാണാത്ത നമ്പൂതിരിമാർ അഭിനയിക്കുവാൻ തുടങ്ങി. ക്യാമറയിൽ നോക്കരുത്, ഒന്ന് ഉറക്കെപ്പറയണം, ഇത്തരം നിഷ്ക്കർഷകൾ പഠിച്ചു. അഭിനയം വിട്ട് ജീവിക്കാൻ തുടങ്ങി. കഥകളി വേഷങ്ങൾ പതിഞ്ഞ മനസ്സിൽ സ്വതസിദ്ധമായ നാട്യരസങ്ങൾ പുറത്ത് വന്നു. ഇല്ലങ്ങളും, കുളക്കടവും, ഇടവഴിയും, അമ്പലങ്ങളും. അരങ്ങുകളാക്കി. അബ്രാഹ്മണരെ പൂണൂലണിയിച്ച് കുടുക്കു നീർവീഴത്തി ഉണ്ണാനിരുത്തി എന്നു വേണ്ട എല്ലതും പഠിപ്പിച്ചു. ഒന്നിനുപിറകെ തെരുതുരെ, തെരുതരെ എന്ന് സിനിമകൾ പുറത്തിറങ്ങി. തിരക്കഥയൊന്നും ഇല്ലാതെ വായിൽ തോന്നിയതെല്ലാം പറയാൻ അവസരമാക്കി. അതൊക്കെ നിലവാരം വിടാതെ ചേർത്തുവച്ചു. ക്യാമറ എഡിറ്റിംഗ് എന്നിവയെക്കുറിച്ച് ഒരു വശവും ഇല്ലാത്തവർ അതിൻ്റെ രസതന്ത്രം അറിഞ്ഞു വശായി. ഓരോ ദിനങ്ങൾ നീങ്ങുമ്പോഴും അതിൻ്റെ പിഴവുകൾ തീർത്തു. നമ്പൂതിരി ഭാഷയും, കുന്നംകുളം വാമൊഴിയും തൃശൂർ ശൈലിയും വള്ളുവനാട്ടുകാരൻ്റെ മൂളലും നിറമാല കെട്ടി വിശാലമാക്കി. അതൊരു തുടക്കമായി. അമ്പതിനടുത്ത് ചലചിത്രങ്ങൾ പുറത്തിറക്കി. ചർച്ചകൾ അതിനെയെല്ലാം കെട്ടിയുറപ്പിച്ചു. അടുക്കളയിൽ നിന്ന് അന്തർജനങ്ങളും അരങ്ങത്ത് വന്നു. അഭിനയ മോഹം, അതിൻ്റെ പാരമ്പര്യമുള്ളവർ , അവർ അറിയാതെ പുറത്ത് വന്നു. അങ്ങിനെ നാലുകെട്ടിൻ്റെ അകത്തെ നിത്യസംഭങ്ങൾ എല്ലാം കഥകൾ മിനഞ്ഞു. അന്യഭാഷക്കാർ നാട്ടിൽ എത്തിയതും ഒക്കെ വിഷയമായി. ആകെ അരങ്ങു കൊഴുത്തു.

ഒരു കാര്യമുണ്ട് ഇതിനൊന്നും ഒരു നയാ പൈസ ചിലവു വന്നിട്ടില്ല. അതാണിതിൻ്റെ വിജയം. എവിടെ വച്ചാണോ വേദി പടുത്തത്, ആ ഗൃഹനാഥൻ വെച്ചു വിളമ്പും. ഒന്നാന്തരം കൂട്ടുകെട്ട്' ഒരു പകൽ കൊണ്ട് എല്ലാം തീർന്നു ചിത്രീകരണത്തിനിടെ വിരുന്നുന്നവരേയും പങ്കെടുപ്പിച്ച് ചെറിയ വേഷം കൊടുത്ത് കൈകോർക്കുകയായിരുന്നു. പി ഡി നമ്പൂതിരി, സിനിമാ താരം ബാബു നമ്പൂതിരി, ഏഴിക്കോട് ഹരി, കവി റഫീക്ക് അഹമ്മദ്, പത്രപ്രവർത്തകനായ പാലേലി മോഹനൻ എന്നീ താരമൂല്യം നിറഞ്ഞവർ ഇതിൻ്റെ ഭാഗമാണ്. എഡിറ്റിംഗ് കനത്ത പ്രയാസമാണ്. അതിനു കാരണം. സ്ക്രിപ്റ്റില്ലാതെയുള്ള ചിത്രീകരണമാണ്. എങ്കിലും അതൊക്കെ മറന്ന് അടുത്തതിന് പത്മമിടും. രസാവഹമാണ് എല്ലാം. ഏതായാലും യൂറ്റ്യൂബിൽ ഒഴുകി എത്തുന്ന മലയാള ചലചിത്രം കാണുന്ന പോലെ പല പർളിവുഡ് ചിത്രങ്ങളും ഇടം പിടിച്ചു. സാങ്കേതിക വഴികളിലാണ് ചലചിത്രങ്ങൾ. അതിനൊപ്പം സ്വതസിദ്ധമായ ശൈലിയിൽ അവ നിറഞ്ഞ് നിൽക്കുന്നു. ശബ്ദം, വെളിച്ചം എന്നിവയെ നിഷ്കർഷിക്കാതെ നിലവിളക്കിൻ്റെയും, ചൂട്ടിൻ്റേയും, പന്തത്തിൻ്റേയും വെളിച്ചത്തിലും ചിത്രീകരണം സാദ്ധ്യമാണെന്ന് തെളിയിക്കയാണ്. ഇത് പരീക്ഷണം തന്നെ.
കഥകളി പഠനം കലാമണ്ഡലത്തിൽ പൂർത്തിയാക്കി രംഗങ്ങൾ പിടിച്ചെടുക്കുന്നതിനിടെ സർക്കാർ സർവ്വീസിൽ കയറിയ ഏഴിക്കോട് ഹരികുമാർ മണ്ണറിയുന്ന കർഷകനാണ്. അദ്ദേഹം ഈ സംഘത്തിലെ മികച്ച നടനാണ്. റബ്ബർ കൃഷിയും, അതിൻ്റെ വെട്ടുകാരനായും നാൾ നീക്കുന്ന വെൺമരത്തൂരെ ഹരിയും ഇതിൽ മികച്ച പങ്കാളിയാണ്. വലിയ നടനായിരുന്ന പാലേലി മധുവിൻ്റെ മരുമകനായ ഹരിയും ഗ്ലാമർ താരമാണ്. നല്ല സാദ്ധ്യതകൾ അയാൾക്കുണ്ടെന്ന് സിനിമാനടൻ ബാബു നമ്പൂതിരി പറയുന്നു. അതുപോലെ പരുത്തിപ്ര അനിൽ സുബ്രഹ്മണ്യൻ ഇതിലെ ക്യാമറയും എഡിറ്റിംഗും സ്തുത്യർഹമായി നിർവ്വഹിക്കുന്നു. അതിൻ്റെ സാങ്കേതിമികവ് പഠിച്ചെടുക്കുവാൻ യത്തിക്കുന്ന നല്ല വിദ്യാർത്ഥി കൂടിയാണ് അനിൽ.
പലരുടേയും സമയം കണക്കാക്കി അതിനു പാകത്തിന് ചിത്രീകരണ തീയ്യതി കുറിക്കുകയാണ്  പതിവ്. മുത്തശ്ശിമാർ മുതൽ കുഞ്ഞുകുട്ടികൾ വരെ ഇതിൽ അഭിനയിക്കുന്നു. ഇത്രയും കൈമുതൽ ഇവർക്കോ എന്ന് പറഞ്ഞ് നമിക്കുന്നവരും കുറവല്ല.  അത് പറയാതെ വയ്യ.
ജീവിക്കുകയാണ് ആ ടീച്ചറമ്മ.
നിരവധി കഥകൾ ഇറങ്ങാനുണ്ട്. എന്തിനും ഒരു സമയമുണ്ടല്ലോ ദാസാ. അതിസൂക്ഷ്മതയോടെയാണ് നിർമ്മാണം ചട്ടകൂടുകൾ പർലിവുഡ് പൊളിച്ചെഴുതി. കടലേഴും കടന്ന്  നാലായിരത്തിലധികം ആസ്വാദകർ ഇതിനുണ്ട്. വിഷയം തികഞ്ഞ നമ്പൂരിത്തമായേക്കാം. എന്നാലും ഇത് സകലരും കാണുന്നുണ്ട്.  അതാണ് പർളിവുഡിൻറെ വിജയരഹസ്യം.
Previous Post Next Post

نموذج الاتصال