വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥ മരിച്ചു

പാലക്കാട്: നെന്മാറ അളവുശ്ശേരിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ഇലക്ട്രിക്കൽ സർക്കിൾ സീനിയർ അസിസ്റ്റന്റ് മരിച്ചു. കരിമ്പാറ പുത്തൻപുരക്കൽ സത്യഭാമ ബെന്നി (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ജോലി കഴിഞ്ഞ് നെന്മാറയിൽ നിന്നും മകൻ്റെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുന്ന വഴി അളുവുശ്ശേരിയിൽ വെച്ച് കാറ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിറകിൽ  ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിറുത്താതെ പോയി.നെന്മാറയിലെ അവൈറ്റിസ് ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ ഞായറാഴ്ച്ച (28/4/24) രാവിലെ 10 മണിക്കാണ് മരണപ്പെട്ടത്

ഭർത്താവ്: പരേതനായ ബെന്നി അഗസ്റ്റിൻ
മക്കൾ: തരുൺ.പി. ബെന്നി (വിദ്യാർത്ഥി)
ജിത്തു. പി. മ്പെന്നി (വിദ്യാർത്ഥി)
Previous Post Next Post

نموذج الاتصال