കല്ലടിക്കോട് : കാഞ്ഞികുളത്ത് ഇന്നലെ രാത്രി ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടൂർ പുത്തൻപള്ളിയാൽ നിഷാന്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ നിഷാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. അപകടത്തിൽ സഹയാത്രികൻ ബാലസുബ്രഹ്മണ്യനും പരിക്കേറ്റിരുന്നു. ഇദ്ധേഹം ഇപ്പോഴും ചികിത്സയിലാണ്. ഇവരെ ഇടിച്ച കാർ നിർത്താതെ പോയിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
byഅഡ്മിൻ
-
0