ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി; ചികിത്സയിലിരിക്കെ യുവതി മരിച്ചു

ചെമ്മീന്‍ കറി കഴിച്ച് അലര്‍ജി മൂര്‍ഛിച്ചതിനെത്തുടര്‍ന്നു ചികിത്സയിലിരിക്കെ യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നിഷ ദമ്പതികളുടെ മകള്‍ നികിത (20) ആണു മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയില്‍ ഒപ്‌റ്റോമെട്രിസ്റ്റാണ് നികിത.


ആറാം തീയതി ചെമ്മീന്‍ കറി കഴിച്ച് നികിതയുടെ ശരീരം ചൊറിഞ്ഞുതടിച്ചതിനെത്തുടര്‍ന്നു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മരിച്ചത്.

ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
Previous Post Next Post

نموذج الاتصال