കാരണം അവ്യക്തം, ബൈക്കുകള്‍ക്ക് തീ പിടിച്ചു; കത്തി നശിച്ചത് 10 ബൈക്കുകൾ

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് മുന്നിൽ ബൈക്കുകൾക്ക് കൂട്ടത്തോടെ തീ പിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. റെയിൽവേ സ്റ്റേഷന് പുറത്തായി റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകൾക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Previous Post Next Post

نموذج الاتصال