സ്വയം പ്രതിരോധിക്കാന്‍ കളരി പഠിക്കാനെത്തിയ കുട്ടിയെ പരിശീലകന്‍ പീഡിപ്പിച്ചു; 64 വർഷം തടവുശിക്ഷ

                      പ്രതീകാത്മക ചിത്രം 

കൊച്ചി: ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കളരിപ്പയറ്റ് പരിശീലകന് 64 വര്‍ഷം തടവ് വിധിച്ച് കോടതി. ഏരൂര്‍ എസ്എംപി കോളനിയില്‍ താമസിക്കുന്ന എംബി സെല്‍വരാജിനാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. പ്രതിക്ക് തടവ് ശിക്ഷയ്‌ക്കൊപ്പം 2.85 ലക്ഷം രൂപ പിഴയും ചുമത്തി. പോക്‌സോ, ബലാത്സംഗം തുടങ്ങി ശെല്‍വരാജിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി.

സ്വയം പ്രതിരോധത്തിനായി കളരി അഭ്യസിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പരിശീലകന്‍ പീഡിപ്പിച്ചത്. 2016 ഓഗസ്റ്റ് മുതല്‍ 2018 ഓഗസ്റ്റ് വരെ സെല്‍വരാജന്‍ കുട്ടിയെ പല തവണ പീഡിപ്പിച്ചു. ഫോണില്‍ അശ്‌ളീല വീഡിയോകള്‍ കുട്ടിയെ കാണിച്ചെന്നും തെളിഞ്ഞു. വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞതിന് പിന്നാലെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എരൂരിലെ കളരി പരിശീലന കേന്ദ്രത്തില്‍ വെച്ചായിരുന്നു പീഡനം.
Previous Post Next Post

نموذج الاتصال