പോളിങ് ബൂത്തിലേക്ക് ഇവയിൽ ഏതെങ്കിലും അംഗീകൃതരേഖ കരുതണം; എന്താണ് വിവിപാറ്റ് ?

വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ഏതെങ്കിലും അംഗീകൃതരേഖ കരുതണം.

വോട്ടര്‍ ഐ.ഡി കാര്‍ഡ്,
ആധാര്‍ കാര്‍ഡ്,
പാന്‍ കാര്‍ഡ്,
യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ്(യു.ഡി.ഐ.ഡി),
സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്,
ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്,
 തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്,
 ഡ്രൈവിങ് ലൈസന്‍സ്,
പാസ്‌പോര്‍ട്ട്,
എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്,
പെന്‍ഷന്‍ രേഖ,
 ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്,
എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ വോട്ടര്‍ക്ക് കൊണ്ടുപോകാം.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോളിങ് ബൂത്തിനുള്ളില്‍ അനുവദനീയമല്ല.

എന്താണ് വിവിപാറ്റ് ?

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം ഘടിപ്പിക്കാവുന്ന പ്രിന്ററാണ് വിവിപാറ്റ്(വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍). പ്രിന്ററും പ്രിന്റ് ചെയ്ത സ്ലിപ്പുകള്‍ സൂക്ഷിക്കുന്ന പെട്ടിയും  സ്റ്റാറ്റസ് ഡിസ്‌പ്ലേ യൂണിറ്റുമടങ്ങുന്നതാണ് വിവിപാറ്റ്. ബാലറ്റ് യൂണിറ്റിനോട് ചേര്‍ന്നാണ് വിവിപാറ്റ് ഘടിപ്പിക്കുന്നത്. വോട്ടര്‍ ഇ.വി.എമ്മില്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ വിവിപാറ്റില്‍ നിന്ന് ഒരു കടലാസ് അച്ചടിച്ചു വരും. ഇതില്‍ വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും രേഖപ്പെടുത്തിയിട്ടുണ്ടാകും. പോളിങ് കഴിഞ്ഞ ഉടന്‍ തന്നെ വിവിപാറ്റുകള്‍ പെട്ടിയിലാക്കി സീല്‍ ചെയ്യുകയാണ് നിലവിലെ രീതി. വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ സാധിക്കുമെന്നതാണ് വിവിപാറ്റുകളുടെ ഗുണം.
Previous Post Next Post

نموذج الاتصال