കല്ലടിക്കോട് : കോങ്ങാട് പഞ്ചായത്തിലെ ചെറായക്ക് സമീപം കീരിപ്പാറ ചാത്തംപള്ളിയാലിൽ ക്വാറി കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. പുലാപ്പറ്റ കോണിക്കഴി ഡോ. രമേഷ്ബാബുവിന്റെ മകൻ രാമകൃഷ്‌ണൻ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30ഓടെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ച പ്രകാരം കോങ്ങാട് പൊലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ബുധനാഴ്‌ച രാത്രി 9 മണി മുതൽ യുവാവിനെ കാണാനില്ലെന്ന പരാതി കോങ്ങാട് പൊലിസിൽ ലഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ക്വാറിക്ക് സമീപം ബൈക്കും വെള്ളത്തിൽ ചെരുപ്പും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കോങ്ങാട് അഗ്നിരക്ഷാസേനയും പാലക്കാട് സ്കൂബാ സംഘവും ഉച്ചതിരിഞ്ഞ് 3 മണിവരെ കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്നാണ് ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം കുളത്തിൽ പൊങ്ങിയത്. കരിമ്പയിലെ സന്നദ്ധപ്രവർത്തകനായ ഷെമീർ കരിമ്പ കുളത്തിൽനിന്നും യുവാവിന്റെ മൃതദേഹം കരയ്ക്കടുപ്പിച്ചു. അഗ്നിരക്ഷാസേനയും
സ്ഥലത്തെത്തിയിരുന്നു