മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ എത്തിയ ആളും സെക്യൂരിറ്റി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. രോഗിയെ കാണാൻ അനുവദിക്കാത്തതിനെ തുടർന്നായിരുന്നു തർക്കം. വാർഡിൽ ഉച്ചക്ക് രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് സന്ദർശന സമയം ഇതിന് മുമ്പ് രോഗിയെ കാണാൻ അനുവദിക്കാത്തതിനെ തുടർന്നാണ് തർക്കം എന്നാണ് അറിയാൻ കഴിയുന്നത്. തനിക്ക് മർദ്ദനമേറ്റതായും ഭീഷണിപ്പെടുത്തിയതായും സെക്യൂരിറ്റി ജീവനക്കാരനായ വിഘ്നേഷ് പറഞ്ഞു. മർദ്ദനമേറ്റത് സന്ദർശകനാണെന്ന് സന്ദർശകന്റെ ബന്ധുക്കളും പറഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ മുതൽ സന്ദർശകർ വാർഡിനുള്ളിൽ കയറാനുള്ള അപേക്ഷയുമായെത്തുക പതിവാണെന്നും, സന്ദർശന സമയമല്ലാത്ത സമയത്ത് ആരേയും കയറ്റിവിടാറില്ലെന്നും, ഇന്നും അത് പോലെ സന്ദർശന സമയമല്ലാത്ത സമയത്ത് വാർഡിനുള്ളിൽ കയറാൻ അനുവാദം ചോദിച്ച് പലരും എത്തിയെങ്കിലും ആരേയും വിട്ടില്ല പക്ഷേ രോഗിയുടെ അടുത്ത് നിന്ന് റിപ്പോർട്ട് വാങ്ങാനെത്തിയ ആളെ ജനുവിൻ കേസ് ആണെന്ന് ബോധ്യപ്പെട്ടത് കൊണ്ട് മാത്രം അകത്ത് വിട്ടു. പിന്നാലെ എത്തിയ മറ്റൊരാൾ അതിക്രമിച്ചു കയറുകയും, കൂടാതെ മർദ്ധിക്കുകയും ജോലി കളയുമെന്ന് ഭീഷണിപെടുത്തിയതായും വിഘ്നേഷ് പറഞ്ഞു.
അതേ സമയം വിഘ്നേഷ് ചിലരെ മാത്രം അകത്ത് കടത്തി വിടുന്നെന്നും തിരിച്ച് മർദ്ദിച്ചതായും സന്ദർശകന്റെ കുടുംബവും പറഞ്ഞു. രോഗിയുടെ അടുത്ത് ടോക്കൺ ഉണ്ടായിരുന്നത് വാങ്ങാൻ അകത്തേക്ക് കടത്തിവിട്ടില്ലെന്നും, അവർക്ക് പുറത്തേക്ക് വരാൻ കഴിയാത്ത സാഹചര്യമായത് കൊണ്ട് പുറത്ത് വെയ്റ്റ് ചെയ്യുകയായിരുന്ന സന്ദർശകൻ സെക്യൂരിറ്റി മറ്റൊരാളെ അകത്തേക്ക് വിട്ടത് ചോദ്യം ചെയ്തു അകത്ത് കയറാൻ ശ്രമിച്ചപ്പോൾ പിടിച്ച് ഉന്തുകയായിരുന്നെന്നാണ് സന്ദർശകന്റെ കുടുംബം പറയുന്നത്. അതേ തുടർന്നാണ് ഉന്തും തള്ളുമുണ്ടായതെന്ന് സന്ദർശകന്റെ ബന്ധുക്കൾ പറഞ്ഞു. തന്റെ ഉപ്പയെ രക്ഷിക്കാൻ ശ്രമിച്ച തനിക്ക് നേരേയും ആക്രമണ ശ്രമമുണ്ടായെന്നും സന്ദർശകന്റെ മകൾ പറഞ്ഞു. തങ്ങളും പരാതിയുമായി മുന്നോട്ട് പോകുമെന്ന് സന്ദർശകന്റെ ബന്ധുക്കളും പറയുന്നു