മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നഗരഹൃദയമായ ആൽത്തറയിൽ ലോറി കടകളിലേക്ക് ഇടിച്ചു കയറി.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ആളപായമില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്നാണ് നിഗമനം. റെയിൽവേയുടെ ലോറിയാണ് അപകടത്തിൽപ്പെട്ടത്

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി തടസം.