പാലക്കാട്: എലപ്പുള്ളിയിൽ വയോധികയുടെ മരണ കാരണം സൂര്യാഘാതമേറ്റ്. എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കോ പൊലീസിനോട് മനസിലായിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.