കാട്ടാന ഓടിച്ച് 54കാരന് പരിക്ക്

അഗളി : കാട്ടാന ഓടിച്ച്‌ വീണ് 54കാരന് പരിക്ക്. മേലെ കോട്ടത്തറയിൽ മാരിമുത്തുവിനാണ് പരിക്കേറ്റത്. അട്ടപ്പാടി മേലെ കോട്ടത്തറയിൽ കൃഷിപ്പറമ്പിലെത്തിയ കാട്ടാനയെ അഗളി ദ്രുതപ്രതികരണസംഘത്തോടൊപ്പം തുരത്താൻ ശ്രമിക്കുന്നതിനിടയിൽ ആന തിരിഞ്ഞ് തിരിച്ചോടിക്കുകയായിരുന്നു. ഓടുന്നതിനിടയിൽ കുഴിയിൽ വീണ് കാലൊടിഞ്ഞു. ദ്രുതപ്രതികരണസംഘം മുന്നൂറ് മീറ്റർ ചുമന്നാണ് മാരിമുത്തുവിനെ വാഹനത്തിലെത്തിച്ചത്. തുടർന്ന് കോട്ടത്തറയിലെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Previous Post Next Post

نموذج الاتصال