പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 24ന് വൈകിട്ട് മുതല്‍ ഏപ്രില്‍ 26 ന് വോട്ടിംഗ് അവസാനിക്കുന്നത് വരെ ഡ്രൈഡേ പ്രഖ്യാപിച്ചതിനാല്‍ ഈ ദിവസങ്ങളില്‍ പ്രത്യേക നിരീക്ഷണം നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് എക്സൈസ് റെയിഡുകള്‍ ശക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഏപ്രില്‍ 1 മുതല്‍ 23 വരെ എന്‍ഫോഴ്‌സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതിന്റെ ഭാഗമായി 116 അബ്കാരി കേസുകളും 19 മയക്കുമരുന്ന് കേസുകളും 345 കോട്പ കേസുകളും കണ്ടെത്തി. ആകെ 458 പ്രതികളെ അറസ്റ്റ് ചെയ്തു.
എക്സൈസ് വകുപ്പ് ഫെബ്രുവരി 23 മുതല്‍ പെരുമാറ്റച്ചട്ടം കഴിയുന്നതുവരെ സ്പെഷ്യല്‍ ഡ്രൈവായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചിറ്റൂര്‍ താലൂക്കില്‍ കെ.ഇ.എം.യു ബോര്‍ഡര്‍ പെട്രോളിങ് യൂണിറ്റും പ്രത്യേക ഹൈവേ പെട്രോളിംഗ് യൂണിറ്റും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, പോലീസ്, റവന്യൂ, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ സംയുക്ത പരിശോധന ഉണ്ടാകുമെന്നും അഗളി ഭാഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തി റെയിഡുകള്‍ ഉണ്ടാകുമെന്നും പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി.റോബര്‍ട്ട് അറിയിച്ചു.
സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങിയശേഷം ലൈസന്‍സ് സ്ഥാപനങ്ങളില്‍ ചട്ട ലംഘനത്തിന് കള്ള് ഷാപ്പുകള്‍ കേന്ദ്രീകരിച്ച് ആറ് കേസുകളും വിദേശമദ്യഷാപ്പുകള്‍ കേന്ദ്രീകരിച്ച് നാല് കേസുകളും കണ്ടെത്തി അന്വേഷണം നടത്തി. എക്സൈസ് സൈബര്‍സെല്‍ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടുകൂടി മുന്‍പ്രതികളെ നിരീക്ഷിക്കുമെന്നും അസി. എക്സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.
മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആദര്‍ശ്, എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോ, അഗളി എക്സൈസ് ഇന്‍സ്പെക്ടറും സംഘവും സംയുക്തമായി പരിശോധന നടത്തി. അഗളി മേഖലയില്‍ അട്ടപ്പാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ സഹായത്തോടെ എല്ലാ ഊരുകളിലും ശക്തമായ നിരീക്ഷണം നടത്തി വരുന്നു.
അബ്ക്കാരി /എന്‍.ഡി.പി.എസ് /പുകയില ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല കട്രോള്‍ റൂമിലും താലൂക്ക് തല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേനെ താഴെ കൊടുത്ത നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
ജില്ലാതല കണ്‍ട്രോള്‍ റൂം: ടോള്‍ഫ്രീ നമ്പര്‍: 155358
എക്സൈസ് ഡിവിഷന്‍ ഓഫീസ് പാലക്കാട്: 04912505897.
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, പാലക്കാട്: 04912539260, 9400069430.
എക്സൈസ് റെയിഞ്ച് ഓഫീസ്, പാലക്കാട്: 04912570343,9400069618.
എക്സൈസ് റെയ്ഞ്ച് ഓഫീസ്,പറളി: 04912858700,9400069627
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍: 04623222272,9400069610.
എക്സൈസ് റേഞ്ച് ഓഫീസ്,ചിറ്റൂര്‍ : 04923221849,9400069619.
എക്സൈസ് റേഞ്ച് ഓഫീസ്, കൊല്ലങ്കോട് : 04923263886,9400069621
എക്സൈസ് റേഞ്ച് ഓഫീസ്, നെന്മാറ:04923241700,9400069620
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലത്തൂര്‍: 04922226020, 9400069622
എക്സൈസ് റേഞ്ച് ഓഫീസ്, കുഴല്‍മന്ദം :04922272121, 9400069623
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, ഒറ്റപ്പാലം: 04662244488, 9400069616
എക്സൈസ് റേഞ്ച് ഓഫീസ്, ഒറ്റപ്പാലം:04662248799, 9400069626
എക്സൈസ് റേഞ്ച് ഓഫീസ്, പട്ടാമ്പി:04662214050, 9400069628
എക്സൈസ് റെയിഞ്ച് ഓഫീസ് ചെറുപ്പുളശ്ശേരി: 04662380844, 9400069629
എക്സൈസ് റേഞ്ച് ഓഫീസ്, തൃത്താല: 04662313677,9400069630
എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, മണ്ണാര്‍ക്കാട്:04924225644, 9400069614
എക്സൈസ് റേഞ്ച് ഓഫീസ്, മണ്ണാര്‍ക്കാട്: 04924226768,9400069624
എക്സൈസ് റേഞ്ച് ഓഫീസ്, അഗളി: 04924254163, 9400069625
ജനമൈത്രി എക്സൈസ് സ്‌ക്വാഡ്, അട്ടപ്പാടി: 04924254079, 9496499588