പാലക്കാട് ലോക്സഭ ഇലക്ഷൻ; വെബ് കാസ്റ്റിങ് വേണമെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ ഇരട്ട വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് അടക്കമുള്ള നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. മണ്ഡലത്തിൽ മൂന്ന് ലക്ഷത്തിലധികം ഇരട്ട വോട്ടുണ്ടെന്ന് ആരോപിച്ച് എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ജസ്റ്റിസ് എൻ. നഗരേഷാണ് ഹർജി പരിഗണിച്ചത്.

സമാനമായ ആരോപണം ഉന്നയിച്ച ഹർജിയിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ട വോട്ട് തടയുന്നതിനായി സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിലെ നിർദേശങ്ങൾ പ്രകാരമുള്ള നടപടികൾ പാലക്കാട്ടും ഉണ്ടാകണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

അന്തിമ വോട്ടർപട്ടിക പ്രകാരം പാലക്കാട് മണ്ഡലത്തിൽ 13,98,143 വോട്ടർമാരാണുള്ളത്. ഇതിൽ 3,26,151 ഇരട്ട വോട്ട് ഉണ്ടെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
Previous Post Next Post

نموذج الاتصال