പാലക്കാട് ചുട്ടുപൊള്ളുന്നു, നാം എന്തെല്ലാം ശ്രദ്ധിക്കണം; ഡി.എം.ഒ ഡോ.വിദ്യ കെ.ആർ സംസാരിക്കുന്നു

ഡി.എം.ഒ ഡോ.വിദ്യ കെ.ആർ  ഉയർന്ന താപനിലയിൽ ഉണ്ടായേക്കാവുന്ന രോഗബാധ സംബന്ധിച്ച് സംസാരിക്കുന്നു...
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങൾ വേണ്ട ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം. പൊതുജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തി പരമാവധി പുറത്തിറങ്ങാതെ സുരക്ഷിതരായി ഇരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ചിത്രം. ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെൻറ് പ്രസിദ്ധീകരിച്ച ഇന്നലത്തെ ദിവസം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ ലിസ്റ്റ്. പാലക്കാട് പത്താം സ്ഥാനത്താണ് .
Previous Post Next Post

نموذج الاتصال