ചുങ്കത്ത് ലോറികൾ കൂട്ടിയിടിച്ച് അപകടം

മണ്ണാർക്കാട്: കോഴിക്കോട് പാലക്കാട് ദേശീയപാത കുമരം പുത്തൂർ ചുങ്കത്ത് വാഹനാപകടം, ലോറികൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് വൈകീട്ട് 4.45 ഓടെയാണ് അപകടം.  മഴയെ തുടർന്ന് ബ്രേക്ക് കിട്ടാത്തതിനെ തുടർന്ന് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു  , പരിക്ക് പറ്റിയവരെ തൊട്ടടുത്തുള്ള മദർ കെയർ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു, പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിച്ച വിവരം,  അപകടത്തെ തുടർന്ന് ലോറിയിൽ നിന്നും ഡീസൽ റോഡിൽ പരന്നത് കാരണം ചുങ്കം ഭാഗത്ത് ഗതാഗത തടസ്സം നേരിടുന്നു. മണ്ണാർക്കാട് വട്ടമ്പലത്ത് നിന്നും ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി റോഡ് ക്ലീൻ ചെയ്തു കൊണ്ടിരിക്കുകയാണ്



Updating.......

Previous Post Next Post

نموذج الاتصال