ചങ്ങലീരിയിൽ വാഹനാപകടം; രണ്ടു പേർക്ക് പരിക്ക്

മണ്ണാർക്കാട് : ചങ്ങലീരിയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ടെമ്പോയിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.  പൊമ്പ്ര സ്വദേശികൾക്കാണ് പരിക്കേറ്റത്.  പരിക്ക് പറ്റിയവരെ  ആദ്യം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ  ഒരാളെ പിന്നീട് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരപ്പാട്ടിൽ ബാഷിദ് പൊമ്പ്രയെ ആണ് ഇ എം എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്ന്  വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

കെഎസ്ആർടിസി നിയന്ത്രണം വിട്ട് അപകടം

ഇന്ന് വൈകീട്ട് ദേശീയപാത കൊമ്പം വളവിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടായി. മഴയാണ് അപകട കാരണമായി പറയുന്നത്. മാനന്തവാടിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല

Previous Post Next Post

نموذج الاتصال