വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മണ്ണാർക്കാട്: ദേശീയപാത കൊടക്കാട് പെട്രോൾ പമ്പിന് സമീപം നടന്ന വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം.  പട്ടാമ്പി വിളയൂർ സ്വദേശി. കളിക്കൊട്ടിൽ അബുവിന്റെ മകൻ മുഹമ്മദ്‌ സക്കീർ (37)  ആണ് മരിച്ചത്.  രണ്ട് ലോറികൾക്കിടയിൽ ബൈക്ക്  അകപ്പെടുകയായിരുന്നു. 

ബുധനാഴ്ച വൈകീട്ട് 5.10 ഓടു കൂടിയായിരുന്നു അപകടം. പാലക്കാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ ടയർ പൊട്ടുകയും ലോറി ദേശീയപാതയിൽ നിർത്തിയപ്പോൾ, ലോറിയുടെ തൊട്ടു പുറകിലായി വന്ന ബൈക്ക്   ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിന്റെ തൊട്ടു പുറകെ വന്ന ലോറി ബൈക്കിനെ ഇടിച്ചതോടെ രണ്ട് ലോറികൾക്കും ഇടയിൽ പെട്ട സക്കീർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു

പെരിന്തൽമണ്ണ ഭാഗത്തേക്ക് കാർഷികാവശ്യത്തിനായി  കാലിവളം   കൊണ്ടുപോവുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കാലിവെള്ളം റോഡിൽ ഉടനീളം പരന്നു കാൽനട യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി. ഇതിന് പുറമേ ഇടിയുടെ ആഘാതത്തെ തകർന്ന വാഹനത്തിന്റെ ഭാഗങ്ങളും റോഡിൽ ഉണ്ടായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും, നന്മ, കാരുണ്യ ആംബുലൻസ് സർവീസ് പ്രവർത്തകരുമെല്ലാം ചേർന്നാണ് മൃതദേഹം മാറ്റുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് 

 അപകട വിവരം അറിഞ്ഞ് മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും ഉടൻ അഗ്നിശമനസേന സംഭവസ്ഥലത്ത് എത്തുകയും  ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് തടസ്സമില്ലാതെ പാർക്ക് ചെയ്യുകയും. ഫയർ എൻജിൻ നിന്നും വെള്ളം ഉപയോഗിച്ച് റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജിത്ത് മോൻ.കെ,അജീഷ് ജി, വി.സുരേഷ് കുമാർ.രമേഷ് എം, ഹോം അൻസൽ ബാബു ടി കെ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ മഹേഷ് പി എ,സന്ദീപ്.ടി ടി എന്നിവർ രക്ഷാപ്രവർത്തന പങ്കാളികളായി
Previous Post Next Post

نموذج الاتصال