കോപ്പ അമേരിക്ക കളിക്കാന്‍ നെയ്മറില്ല; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്ക 2024 ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോർട്ടുകൾ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 20 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങൾ.

ജൂൺ 20ന് അമേരിക്കയിലാണ് കോപ്പ അമേരിക്ക ടൂർണമന്റെ് തുടങ്ങുന്നത്. കോപ്പ അമേരിക്കയിൽ നിലവിലെ റണ്ണറപ്പുകളാണ് ബ്രസീല്‍. ജൂണില്‍ നടക്കുന്ന കോപ അമേരിക്ക ഫുട്ബോളിന്‍റെ മത്സരക്രമം പുറത്തുവിട്ടു. നാലു ഗ്രൂപ്പുകളിലായി നാലു ടീമുകള്‍ വീതം ആകെ 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് എ യില്‍ നിലവിലെ ജേതാക്കളായ അര്‍ജന്‍റീനക്ക് പുറമെ പെറു, ചിലി, കാനഡ അല്ലെങ്കില്‍ ട്രിനിഡാഡ് ടുബാഗോ(പ്ലേ ഓഫ് വിജയികള്‍) ടീമുകളാണുള്ളത്. കാനഡയാണ് യോഗ്യത നേടുന്നതെങ്കില്‍ ടൂര്‍ണമെന്‍റിലെ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പാകും ഇത്. ജൂണ്‍ 20ന് പ്ലേ ഓഫ് വിജയികളുമായാണ് അര്‍ജന്‍റീനയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് ബിയില്‍ മെക്സിക്കോ, ഇക്വഡോര്‍, വെനസ്വേല, ജമൈക്ക ടീമുകളും, ഗ്രൂപ്പ് സിയില്‍, ആതിഥേയരായ അമേരിക്ക, യുറുഗ്വേ, പനാമ, ബൊളീവിയ ടീമുകളും മാറ്റുരക്കും. ഗ്രൂപ്പ് ഡിയിലാണ് നിലവിലെ റണ്ണറപ്പുകളായ ബ്രസീലുള്ളത്. ബ്രസീലിന് പുറമെ കൊളംബിയ, പരാഗ്വേ, ഹോണ്ടുറാസ് അല്ലെങ്കില്‍ കോസ്റ്റോറിക്ക(പ്ലേ ഓഫ് വിജയികള്‍) ഗ്രൂപ്പ് ഡിയിലുള്ളത്. ജൂണ്‍ 24ന് പ്ലേ ഓഫ് വിജയികളുമായാണ് ബ്രസീലിന്‍റെ ആദ്യ മത്സരം.

ജൂണ്‍ 20നാണ് ടൂര്‍ണമെന്‍റ് തുടങ്ങുക. ഗ്രൂപ്പ് മത്സരങ്ങള്‍ ജൂലൈ രണ്ട് വരെ നടക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. എ ഗ്രൂപ്പ് വിജയികളും ബി ഗ്രൂപ്പ് റണ്ണറപ്പുകളുമാണ് ക്വാര്‍ട്ടറില്‍ ഏറ്റമുട്ടുക. ഗ്രൂപ്പ് ബി വിജയികള്‍ ഗ്രൂപ്പ് എയിലെ റണ്ണറപ്പുകളെയും ഗ്രൂപ്പ് സി വിജയികള്‍ ഗ്രൂപ്പ് ഡി റണ്ണറപ്പുകളെയും ഗ്രൂപ്പ് ഡി വിജയികള്‍ ഗ്രൂപ്പ് സി റണ്ണറപ്പുകളെയും നേരിടുമെന്നതിനാല്‍ ക്വാര്‍ട്ടര്‍വരെ ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്‍റീന ബ്രസീല്‍ പോരാട്ടം ഉണ്ടാകില്ല.

ബ്രസീൽ ടീം
Goalkeepers: Alisson Becker (Liverpool), Ederson (Manchester City) Bento (Athletico-PR).

Defenders: Danilo (Juventus), Yan Couto (Girona), Guilherme Arana (Atletico-MG), Wendell (FC Porto), Beraldo (Paris Saint-Germain), Marquinhos (Paris Saint-Germain), Gabriel Magalhaes (Arsenal), Militão (Real Madrid)
Previous Post Next Post

نموذج الاتصال